ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ശുദ്ധജല വിതരണം നടത്തി.

New Update
edathwa town
എടത്വ: ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ശുദ്ധജല വിതരണം  നടത്തി.'സ്നേഹ തീർത്ഥം' പദ്ധതിയുടെ  ഉദ്ഘാടനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബിൽബി മാത്യു കണ്ടത്തിൽ,കൺവീനർ വിൻസൻ കടുമത്തിൽ,റെന്നി തോമസ് തേവേരിൽ  എന്നിവർ  നേതൃത്വം നല്കി.
തലവടി ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂൾ, ചക്കുളത്തുകാവ് ക്ഷേത്രം  ഓഡിറ്റോറിയം, എഡിയുപി സ്ക്കൂൾ,  സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം എന്നി സ്ഥലങ്ങളില്‍ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ് കുടിവെള്ളം വിതരണം ചെയ്തത്.ദുരിതാശ്വാസ ക്യാമ്പിൽ  കഴിയുന്ന വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേണുഗോപാൽ  ക്ളബ് അംഗങ്ങളുടെ സേവനത്തെ അഭിനന്ദിച്ചു .
വയനാട് പ്രകൃതി ദുരന്തത്തിൽ ലയൺസ് 318 ബി ഡിഡ്ടിക്ടിൽ ഏറ്റവും ആദ്യം  സഹായമെത്തിച്ച  ക്ളബ്  ആണ്  എടത്വ ടൗൺ ലയൺസ് ക്ലബ്.  വീടും പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് വേണ്ടി  ആദ്യ സംഭാവന നല്കിയതും  എടത്വ ടൗൺ ലയൺസ് ക്ലബ് ആണ്.
എടത്വ  ടൗണിന്റെ നേത്യത്വത്തില്‍   നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്,  ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം എന്നിവർ അഭിനന്ദിച്ചു.
Advertisment