ക്ലിൻ്റ് സ്മാരക ആലപ്പുഴ ജില്ലാ ബാല ചിത്ര രചനാ മത്സരം ജനുവരി 10 ന്

author-image
കെ. നാസര്‍
Updated On
New Update
92d0c012-9ac2-4f73-b163-b9afd26851fe

ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമസമിതിയുടെ 75-ാം വാർഷീകത്തിൻ്റെ ഭാഗമായി നിറങ്ങളുടെ രാജകുമാരൻ ക്ലിൻ്റിൻ്റെ സ്മരണാർത്ഥം ജനുവരി 24-ന്
എറണാകുളത്ത് സംഘടിപ്പിക്കുന്ന ക്ലിൻ്റ് സ്മാരക സംസ്ഥാന ബാലചിത്ര രചനാ മത്സരത്തിൻ്റെ  ഭാഗമായുള്ള ... ആലപ്പുഴ  ജില്ലാ തല മത്സരം ജനുവരി 10-ന് രാവിലെ 9 മണിക്ക് ആലപ്പുഴ ഗവ ജി.എച്ച്.എസ്.എസ് 
 വച്ച് നടക്കുമെന്ന്  ജില്ലാ ശിശുക്ഷേമ സമിതി സെകട്ടറി .കെ.ഡി. ഉദയപ്പൻ  അറിയിച്ചു.

Advertisment

ജില്ലാ മത്സരത്തിലെ ജനറൽ ഗ്രൂപ്പിൽ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാർക്ക്  ജനുവരി 24-ന് എറണാകുളത്ത് മറൈൻ ഡ്രൈവിനോട് ചേർന്നുള്ള  ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം.

 ജനറൽ ഗ്രൂപ്പിൽ
എൽ.പി, യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിലും പ്രത്യേക ശേഷി ( ഡിഫറൻ്റിലി ഏബിൾഡ്) വിഭാഗത്തിലുള്ളവരെ കാഴ്ച ശക്തി കുറവുള്ളവർ, സംസാരവും കേൾവി കുറവും നേരിടുന്നവർ എന്നിങ്ങനെ രണ്ടായി തിരിച്ച്
എൽ.പി, യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി തിരിച്ചായിരിക്കും.
മത്സരം.

  പ്രത്യേക ശേഷി വിഭാഗക്കാർക്ക് ജില്ലാതലത്തിൽ മാത്രമായിരിക്കും മത്സരം.  വിഷയങ്ങളും ചിത്രരചനയും തൽസമയമായിരിക്കും. രണ്ട് മണിക്കൂർ ആയിരിക്കും സമയ ദൈർഘ്യം. പ്രത്യേക ശേഷി വിഭാഗം മത്സരാർത്ഥികൾ ഡിസഫിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. മത്സരത്തിന് ജലഛായം,എണ്ണഛായം, പെൻസിൽ ഡ്രായിംഗ് എന്നീ എത് മാധ്യമവും ഉപയോഗിക്കാം.

വരയ്ക്കാനുള്ള പേപ്പർ സമിതി നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്ക്കൂൾ ഐ.ഡി. കാർഡുകൾ സഹിതം രാവിലെ 8.30 ന് രജിസ്ട്രേഷനായി
എത്തിച്ചേരണം.
    
കൂടുതൽ വിവരങ്ങൾക്ക്
..... 88910 10637.....................

നമ്പരുകളിൽ
ബന്ധപ്പെടുക.

Advertisment