Advertisment

മത്സ്യമേഖലയിൽ മികവ് തെളിയിച്ച വനിതാസംരഭകരെ സിഎംഎഫ്ആർഐ ആദരിച്ചു

New Update
cmfri women

കൊച്ചി: മത്സ്യമേഖലയിൽ മികവ് തെളിയിച്ച വനിതാസംരംഭകരായ എം എ അഖിലമോളെയും സംഗീത സുനിലിനെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ആദരിച്ചു. സിഎംഎഫ്ആർഐയിൽ തിങ്കളാഴ്ച നടന്ന ലോക വനിതാദിനാഘോഷ പരിപാടിയിൽ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഇരുവർക്കും അംഗീകാര പത്രം നൽകി.

Advertisment

കൊടുങ്ങല്ലൂർ സ്വദേശിയായ അഖിലമോൾ മത്സ്യകൃഷിയിലൂടെയും ബിസിനസ് കൺസൽട്ടൻസിയിലൂടെയുമാണ് സംരംഭകയായി ശ്രദ്ധനേടിയത്. മത്സ്യമൂല്യവർധിത ഉൽപാദനമാണ് നായരമ്പലം സ്വദേശിയായ സംഗീത സുനിലിന്റെ മേഖല.


മക്കൾക്കൊപ്പം ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ വിദ്യ ആർ പണിക്കർ, മക്കളായ അവന്ദിക വി നായർ, ഗൗരി പാർവതി വി നായർ, മാർച്ച് 31ന് മുമ്പ് വിരമിക്കുന്ന സിഎംഎഫ്ആർഐയിലെ വനിത ജീവനക്കാർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

റേഡിയോ ജോക്കി നീന പ്രഭാവതി മേനോൻ മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. എം എ അഖിലമോൾ, സംഗീത സുനിൽ, ഡോ സന്ധ്യ സുകുമാരൻ, സൈമ റഹ്മാൻ എന്നിവർ സംസാരിച്ചു.

Advertisment