New Update
/sathyam/media/media_files/2025/08/10/theeradesha-sangamam-2025-08-10-21-46-49.jpg)
താനൂർ : പതിറ്റാണ്ടുകളായി ഭരണകൂട വിവേചനങ്ങൾക്ക് വിധേയമാകുന്ന തീരപ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് സർക്കാർ പ്രത്യേക പാക്കേജുകൾ നടപ്പിലാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു.
Advertisment
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി താനൂരിൽ സംഘടിപ്പിച്ച തീരദേശ യുവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് സംസാരിച്ചു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. പി. എം അസ്‌ലം നന്ദിയും പറഞ്ഞു. ആഷിഫലി ഖിറാഅത്ത് നടത്തി.