റിപ്പബ്ലിക്ക് ദിന പരിപാടിക്ക് വിദ്യാത്ഥികൾക്ക് അവസരംനിഷേധിക്കുന്നുവെന്ന് പരാതി

author-image
കെ. നാസര്‍
New Update
1408157-republic-day.webp

ആലപ്പുഴ: റിപ്പബ്ലിക്ക് - സ്വാതന്ത്ര്യ ദിന പരേഡിൽ വിദ്യാത്ഥികൾക്ക് അവസരം നിഷേധിക്കുന്നുവെന്ന് പരാതി. പോലീസിന് പുറമേ എൻസിസി സീനിയർ, എൻസിസി ജൂനിയർ, എസ്.എസ്.പി സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ്, ക്ലബ്ബ്, ബുൾ ബുൾ എന്നീ വിഭാഗങ്ങളാണ് പങ്കെടുക്കുന്നത്. 

Advertisment

വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നിർദ്ദേശിക്കുന്ന വിദ്യാലയങ്ങൾക്കാണ് അവസരം നൽകുന്നത്. പരേഡിൻ്റെ ചുമതല സേന വിഭാഗത്തിന് ആയതിനാൽ സേന വിഭാഗം ഉൾപ്പെടെ16 പ്ലാറ്റൂ ൺസ്, നാല് ബാൻഡ് വിഭാവുമാണ് പങ്കെടുക്കുന്നത്. 

പ്ലാറ്റൂൺസിനെ കൂട്ടാൻ സേന വിഭാഗം അനുവദിക്കാത്തതിനാൽ കഴിഞ്ഞ ഏതാനും വർഷമായി പരേഡിൽ എൻ.സി.സി. പ്ലാറ്റൂൺസ് പങ്കെടുക്കുന്നില്ല. 

കഴിഞ്ഞ ദിവസം ചേർന്ന റിപ്പബ്ലിക്ക് ദിനാചരണ അവലോകന കമ്മിറ്റി ചേർന്ന് ഈ വർഷത്തെ ആഘോഷ പരിപാടിക്ക് രൂപം നൽകി. 

പ്ലാറ്റൂൺസ് വർദ്ധിപ്പിച്ച് വിദ്യാത്ഥികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗവന്മെൻ്റ്, സി.ബി.എസ്.സി, സ്വകാര്യ മാനേജ്മെൻ്റ് വിദ്യാലയങ്ങളിൽ നിന്നും താല്പര്യം പ്രകടിപ്പിച്ചു. കത്തുനൽകിയാലും അവസരം നിഷേധിക്കുന്നുവെന്ന് പറയപ്പെടുന്നു.

Advertisment