മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ടുള്ള മൗനജാഥയും സര്‍വ്വ കക്ഷി അനുസ്മരണ യോഗവും മരങ്ങാട്ടുപിള്ളിയില്‍ നടന്നു

New Update
v s achudanadhan marangattu

പാലാ: വടക്കേ കവലയില്‍ നിന്ന്  ആരംഭിച്ച മൗനജാഥ  മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ജംങ്ഷനില്‍ എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന്  നടന്ന അനുശോചന യോഗത്തില്‍ എ.എസ്. ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു. 

Advertisment

സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം എ. അജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളെയും സംഘടനകളെയും പ്രതിനിധീകരിച്ച് എം.എം. തോമസ് (കേരളാ കോണ്‍ഗ്രസ്) , ബെല്‍ജി ഇമ്മാനുവല്‍ (പഞ്ചായത്ത് പ്രസിഡന്‍റ്) മാര്‍ട്ടിന്‍ അഗസ്റ്റ്യന്‍ (കോണ്‍ഗ്രസ്), ജോയി ഇടത്തനാല്‍ (കേരളാ-ജോസഫ്), സജിമോന്‍ (സി.പി.ഐ), എസ്.അനന്ദകൃഷ്ണന്‍ (എന്‍.സി.പി), രന്‍ജിത് കൊട്ടാരത്തില്‍ (ബി.ജെ.പി), ജോണ്‍സണ്‍ പുളിക്കീല്‍ (ബ്ളോക്ക് പഞ്ചായത്ത് അംഗം), നിര്‍മ്മല ദിവാകരന്‍ , എ. തുളസീദാസ് (വാര്‍ഡ് മെമ്പറന്മാര്‍), രാഗിണി സി.പി.(മഹിളാ അസോസിയേഷന്‍), ടി.എന്‍ ജയന്‍ (സി.ഐ.ടി.യു) തുടങ്ങിയ നേതാക്കള്‍  സംസാരിച്ചു.

Advertisment