/sathyam/media/media_files/2025/06/23/a6bb3edd-2344-474e-8ca4-00dc0ab47732-2025-06-23-22-21-46.jpg)
പിറവം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്ജ്വല വിജയത്തിൽ അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പിറവം ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. പിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു ആഹ്ലാദപ്രകടനം സംഘടിപ്പിച്ചത്.
പിറവം ടൗണിൽ പടക്കം പൊട്ടിച്ചും, മധുരം വിതരണം ചെയ്തും വിജയാഘോഷം പങ്കുവെച്ചു,
പ്രകടനത്തിന് ശേഷം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു ഡി എഫ് ചെയർമാൻ കെ ആർ ജയകുമാർ, ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ, യു ഡി എഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി ജോസ്, തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, തോമസ് തേക്കുംമൂട്ടിൽ, തമ്പി ഇലവുംപറമ്പിൽ, ജെയ്സൺ പുളിക്കൽ, പ്രദീപ് കൃഷ്ണൻകുട്ടി, പ്രശാന്ത് മമ്പുറം, വർഗീസ് തച്ചിലുകണ്ടം,എൽദോ ചാക്കോ, ജോഷി സന്തോഷ് വാഴപ്പിള്ളിൽ, ജോർജ്ജ് നെടിയാനിക്കുഴി,വിജു മൈലാടി, വി.ടി.പ്രതാപൻ ,സിറിൽ ചെമ്മനാട്ട് ,ബിജു തുരുത്തിക്കാട്ടിൽ ,വർഗീസ് നാരേകാട്ട്,ജെയിംസ് കുറ്റികോട്ടയിൽ, ഷിബു കരേക്കാട്ട്, അനീഷ് പിറവം,ബെന്നി പുരവത്ത്, രാജീവ് കല്ലുംകൂടം, സ്വർണ്ണൻ പാഴൂർ, ജോർജ്ജ് പ്ലാത്തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി.