തൊടുപുഴയുടെ പ്രിയപ്പെട്ട ഔതചേട്ടന്റെ മകളെ മത്സരരംഗത്ത് ഇറക്കി കോൺഗ്രസ്; മുൻ മുനിസിപ്പൽ ചെയർമാൻ ടി ജെ ജോസഫ് എന്ന ഔതചേട്ടൻ 25 വർഷം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച വാർഡ് 2020 ൽ കോൺഗ്രസിന് നഷ്ടമായിരുന്നു

New Update
17b0a788-09f6-429f-9575-3e61fe60f9be

തൊടുപുഴ: സാധാരണക്കാരുടെ പ്രിയപ്പെട്ട ഔതചേട്ടന്റെ (തൊടുപുഴ മുൻ മുനിസിപ്പൽ ചെയർമാൻ ടി ജെ ജോസഫ് ) മകളെ മത്സരരംഗത്ത് ഇറക്കി കോൺഗ്രസ് . 28 ആം വാർഡ് പെരിക്കോണിയിൽ ടി ജെ ജോസഫിന്റെ മകൾ ലിറ്റി ജോസഫ് യു ഡി എഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നു. 

Advertisment

72b317ef-3d32-461a-99c3-6e9937089fe7

ഔതച്ചേട്ടൻ 25 വർഷം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച   വാർഡ് ടി ജെ ജോസഫിന്റ മരണശേഷം 2020 ൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ  കോൺഗ്രസിന് നഷ്ടമായിരുന്നു. ഈ വാർഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ്‌ ലിറ്റി ജോസഫിനെ മത്സര രംഗത്തിറക്കിയിരിക്കുന്നത്.

73ebaa43-007d-4ecd-a6b0-3ccc8fc025ba

കഴിഞ്ഞ ദിവസം  ലിറ്റി ജോസഫ് വരണാധികാരി മുമ്പാകെ  നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരോടൊപ്പം ടി ജെ ജോസഫിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം  കല്ലറയിലെത്തി പ്രാർത്ഥിച്ചതിന് ശേഷമാ ണ് നാമനിർദ്ദേശപത്രി സമർപ്പിച്ചത്.

Advertisment