നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങൾക്കും പിന്നോക്ക വിഭാഗം ജനങ്ങൾക്കും നിരന്തരമായി നിഷേധിക്കപ്പെടുകയാണ്- ഡീൻ കുര്യാക്കോസ്

New Update
dean kuriakose

ഇടുക്കി : ഇതിന്റെ പ്രതിഫലനമാണ് ഇന്നലെ ഒഡിഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ബജരാംഗ് ദൾ ആക്രമണം.

Advertisment

ചത്തിസ്ഗഡ് സംഭവത്തിന്‌ ശേഷം രാജ്യം മുഴുവൻ ന്യുനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിൽ സംഘപരിവാർ സംഘടനകൾ അസ്വസ്ഥതരായിരുന്നു. 
ഇതിന്റെ ബാക്കി പത്രമാണ് ഇന്നലത്തെ ഒഡിഷ സംഭവം.

അങ്ങേയറ്റം അപകടം നിറഞ്ഞ അവസ്ഥയിലേക്കാണ് നമ്മുടെ രാജ്യം സഞ്ചരിക്കുന്നത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകള്‍ നേരിട്ടതും ഇതേ ആൾക്കൂട്ട വിചാരണയാണ്.

കഴിഞ്ഞ 10 വർഷങ്ങളിൽ ന്യുനപക്ഷ, പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ആയിരക്കണക്കിന് മനുഷ്യരാണ് സംഘപരിവാർ സംഘടനകളുടെ ആക്രമണങ്ങൾക്ക് ഇരിയായത്.

ന്യൂനപക്ഷങ്ങൾ മാത്രമല്ല, പിന്നോക്ക ആദിവാസി ദളിത് സമൂഹങ്ങളും നിരവധി തവണ അവഗണനകൾക്കും പീഡനങ്ങൾക്കും ഇരയാകേണ്ടി വരുന്നു എന്നത് ഭാരതീയരായ നമ്മുടെ ഹൃദയത്തിലെ മുറിവുകളായി മാറുകയാണ്.

ഒഡീക്ഷയിലെ ജലേശ്വറിൽ മലയാളി വൈദികർക്കും , കന്യാസ്ത്രീകൾക്കും നേരെ നടന്ന ആക്രമണം  സഭ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

Advertisment