New Update
/sathyam/media/media_files/2025/11/28/1-1-2025-11-28-13-40-24.jpg)
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭരണഘടന ദിനാചരണം പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ കെ.ജിഷ്ണ, പി.ഹർഷ എന്നിവർ സംസാരിച്ചു.
Advertisment
സി.ദർശന, പി.ആർ അനശ്വര എന്നിവർ ഡിജിറ്റൽ കുറിപ്പും കെ.ജിഷ്ണ, പി.ആർ ദീഷ എന്നിവർ സ്ലൈഡ്ഷോയും സി. നന്ദന കൃഷ്ണ,കെ.വിസ്മയ എന്നിവർ ഡിജിറ്റൽ പതിപ്പും അവതരിപ്പിച്ചു.ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് കെ.മുരളീകൃഷ്ണൻ ക്ലാസെടുത്തു.പ്രത്യേക അസംബ്ലി നടത്തുകയും പി.ബി ശിവാനിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.
ഭരണഘടനാ ക്വിസ് മത്സരത്തിൽ എം.ആര്യ ഒന്നാം സ്ഥാനവും പി.അർച്ചന രണ്ടാം സ്ഥാനവും പി.ബി ശിവാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us