/sathyam/media/media_files/2026/01/11/nerekkadave-bridge-2026-01-11-19-26-10.jpg)
കോട്ടയം: നിര്‍ദ്ദിഷ്ട തുറവൂര്‍ - പമ്പ സംസ്ഥാന പാതയുടെ ഭാഗവും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനയും ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേക്കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ടു മാക്കേക്കടവില്‍ അപ്രോച്ച് റോഡ് നിര്‍മാണനടപടികള്‍ ഉടന്‍ ആരംഭിക്കും.
നേരേകടവ്- മാക്കേക്കടവ് പാലം നര്‍ലമാണം അടുത്ത മാസം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാലത്തിന്റെ കൈവരികള്‍ നിര്‍മിക്കുന്ന ജോലികള്‍ മാക്കേക്കടവിലെ യാഡില്‍ പുരോഗമിക്കുകയാണ്. ആകെയുള്ള പ്രവൃത്തിയുടെ 87 % നിര്‍മാണ പുരോഗതി നിലവില്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞു. നിര്‍മ്മാണത്തിനാവശ്യമായ 80/80 ഗര്‍ഡറുകളെല്ലാം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു. ആകെയുള്ള 22 സ്പാനുകളില്‍ അവസാന ഗര്‍ഡറും ഇന്നു നേരേകടവ് ഭാഗത്ത് സ്ഥാപിച്ചു.
ഇതില്‍ 20ാം സ്പാനിന്റെ മേല്‍തട്ട് കോണ്‍ക്രീറ്റിങ്ങിനുള്ള ജോലികള്‍ പുരോഗമിക്കുന്നതിനോപ്പം നേരേകടവ് ഭാഗത്തേ 150 മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിനുള്ള സംരക്ഷണ ഭിത്തി കെട്ടുന്നതിനുമുള്ള നടപടികളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 11.23 മീറ്റര്‍ വിതിയിലാണു നേരേ കടവ് - മാക്കേകടവ് പാലം നിര്‍മ്മിക്കുന്നത്. 98.09 കോടി രൂപ ചെലവില്‍ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണു നിര്‍മാണം നടത്തുന്നത്.
വര്‍ഷങ്ങള്‍ നീണ്ട കേസുകളും തര്‍ക്കങ്ങളുമായി നിലച്ച നിര്‍മാണം 2024 മാര്‍ച്ചു മാസമാണു പുനരാരംഭിച്ചിത്. 42. 87 കോടി രൂപ അധികമായി അനുവദിച്ചാണു പാലത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമായത്.
അതേസമയം, നേരേകടവു മുതല്‍ ഉദയനാപുരം വരെ നീളുന്ന രണ്ടര കിലോമീറ്റര്‍ റോഡിനു വീതി കൂട്ടാനും പദ്ധതിയുണ്ട്. നേരേകടവ് മുതല്‍ ഉദയനാപുരം വരെ നീളുന്ന രണ്ടര കിലോമീറ്റര്‍ റോഡിനു നിലവില്‍ ആവറേജ് 4 മീറ്റര്‍ വീതി മാത്രമാണുള്ളത്. റോഡിന്റെ വശങ്ങളില്‍ നിന്നും ഭൂമി ഏറ്റെടുത്ത് 11 മീറ്റര്‍ വീതിയില്‍ നിലവിലുള്ള കലുങ്കുകള്‍ പുതുക്കി പണിത് ആധുനിക നിലവാരത്തിലുള്ള റോഡ് നിര്‍മിക്കുന്നതിന് ഏകദേശം 85 കോടി രൂപ ചിലവു പ്രതീക്ഷിക്കുന്നുണ്ട്. ഈ പദ്ധതി സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. വരുന്ന ബജറ്റില്‍ ഈ പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us