നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിനെ ദയാവധത്തിന് വിധിക്കരുത് - തിരുവഞ്ചൂർ

New Update
edb12bba-34d4-42d3-bf70-8fd2cf20563e

കോട്ടയം: നിർമ്മാണ തൊഴിലാളികളുടെ ഏക പ്രതീക്ഷയായ 1990 രൂപീകൃതമായി 20 ലക്ഷം തൊഴിലാളികൾ രജിസ്റ്റർ ചെയ്യപ്പെട്ട ഏറ്റവും വലിയ ക്ഷേമനിധിയായ നിർമ്മാണ തൊഴിലാളി ക്ഷേമനി ബോർഡിനെ ദയാവധത്തിന് വിധിക്കരുത് എന്ന്    തിരുവഞ്ചൂർ   രാധാകൃഷ്ണൻ    എം.എൽ.എ.    ആവശ്യപ്പെട്ടു. കഴിഞ്ഞ 16 മാസമായി പെൻഷൻ കുടിശികയാണ്' ചികിത്സാ സഹായം, മരണാനന്തര സഹായം, ഉൾപ്പെടെ യാതൊന്നും നൽകുന്നില്ല. പകുതിയിലധികം തൊഴിലാളികൾ അതുകൊണ്ടുതന്നെ ഈ വർഷം അംഗത്വം പുതുക്കിയിട്ടുമില്ല ഇതുവരെ കുടിശികയായ ആനുകൂല്യങ്ങൾ കൊടുത്തു തീർക്കണമെങ്കിൽ കുറഞ്ഞത് 1500 കോടി രൂപയെങ്കിലും ആവശ്യമാണ്. 

Advertisment

'തൊഴിൽ വകുപ്പിൽനിന്ന് കെട്ടിട ഉടമകളിൽ നിന്ന് സെസ് പിരിക്കാൻ ഉള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിച്ചിട്ടും കഴിഞ്ഞ ഒരു വർഷമായി ലഭിക്കേണ്ടതിന്റെ 10% സെസ് മാത്രമേ പിരിഞ്ഞു വന്നിട്ടുള്ളൂ. 2016 യുഡിഎഫ് ഗവൺമെൻറ് അധികാരം വിട്ടൊഴിയുമ്പോൾ ബാങ്കുകളിലും ട്രഷറിയിലും ആയിരം കോടിയിലധികം രൂപ ക്ഷേമനിധി ബോർഡിന്റെ നിക്ഷേപം ഉണ്ടായിരുന്നു. അത് എവിടെ പോയി എന്നതിനെ സംബന്ധിച്ച് ഒരു ധവളപത്രം സർക്കാർ പുറപ്പെടുവിക്കാൻ തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സാധനാ സാമഗ്രികളുടെ വില അനിയന്ത്രിതമായി വർധിക്കുന്നത് ഈ മേഖലയെ വലുതായി ബാധിച്ചിട്ടുണ്ട്ഇതിനൊക്കെ പരിഹാരം കാണാൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ചെറുവിരൽ പോലും അനക്കുന്നില്ല മുടങ്ങിക്കിടക്കുന്നആനുകൂല്യങ്ങൾ കുടിശ്ശിക തീർത്ത് നൽകുക.പെൻഷൻ കുടിശ്ശിക അനുവദിക്കുക, പെൻഷൻ 5000 രൂപയാക്കുക, മറ്റ് ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, നിർമ്മാണസാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, ലഭ്യത ഉറപ്പുവരുത്തുക.നിത്യോപയോഗ സാധനങ്ങളുടെ വില നിലവാരം പിടിച്ചുനിർത്തുക, ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കളക്ട്രേറ്റ്  മാർച്ച് ഉദ്ഘാടനം  ചെയ്യുകയായിരുന്നു   തിരുവഞ്ചൂർ.

 ജില്ലാ പ്രസിഡണ്ട്    അഡ്വ.  വി.ജെ.  ജോസിൻറെ   അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ   കുഞ്ഞ്  ഇല്ലംപള്ളി,   തോമസ്  കല്ലാടൻ ,   ബൈജു  മാറാട്ടു കുളം,   എം.പി.  സന്തോഷ്കുമാർ,   എസ്.  രാജീവ് ,  സാബു  മാത്യു,   സക്കീർ ചങ്ങം പള്ളി,   റേച്ചൽ  ജേക്കബ്,   എൻ.കെ.  നാരായണൻ കുട്ടി,    ബിനോയി  അയ്പ്,   രാജൻ   പാലമറ്റം,    ബാലസുന്ദരം,  ജിനേഷ്   നാഗമ്പടം,   എന്നിവർ   പ്രസംഗിച്ചു. 

Advertisment