/sathyam/media/media_files/2026/01/16/nikshepam-receiving-2026-01-16-14-18-38.jpg)
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കുന്ന വികസന വീക്ഷണമാണ് സർക്കാരിനുള്ളതെന്ന് സഹകരണം - തുറമുഖം - ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 46 -ാമത് സഹകരണ നിക്ഷേപയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപ സമാഹരണത്തിനു മുന്നോടിയായി സഹകരണ മേഖലയിലെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. ഇപ്പോൾ പൊതുമേഖലാ ബാങ്കുകളേക്കാൾ ഉയർന്ന പലിശയാണ് സഹകരണ മേഖല നിക്ഷേപങ്ങൾക്ക് നൽകുന്നത്. നാനൂറിലധികം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് കേരളത്തിലെ സഹകരണ മേഖല വളർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പാമ്പാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
നിക്ഷേപ സമാഹരണത്തിന്റെ
സോഷ്യൽ മീഡിയ വീഡിയോ കാമ്പയിൻ സഹകരണ വകുപ്പ് രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു.
കേരളാ ബാങ്ക് ഡയറക്ടർ അഡ്വ. ജോസ് ടോം പോസ്റ്റർ പ്രകാശനം ചെയ്തു. എം. ജി. സർവകലാശാലാ സിൻഡിക്കേറ്റംഗം അഡ്വ. റജി സഖറിയ,
കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. സതീഷ് ചന്ദ്രൻ നായർ, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ചങ്ങനാശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെയിംസ് വർഗീസ്, പി.എ.സി.എസ് ജില്ലാ സെക്രട്ടറി കെ.ജെ. അനിൽകുമാർ, അസിസ്റ്റന്റ് രജിസ്ടാർ എ.കെ. സജിനി കുമാരി എന്നിവർ പ്രസംഗിച്ചു.
ജനുവരി 15 മുതൽ ഫെബ്രുവരി 25 വരെയാണ് സഹകരണ നിക്ഷേപ യജ്ഞം. കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപത്തിലൂടെ 1000 കോടി രൂപയും പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ 8000 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us