സിപിഐ എം ചെത്തിമറ്റം ബ്രാഞ്ച് സെക്രട്ടറി പാറപ്പള്ളി പുളിക്കൽ എം ഉഷാർ നിര്യാതനായി

New Update
m ushar

ചെത്തിമറ്റം : സിപിഐ എം ചെത്തിമറ്റം ബ്രാഞ്ച് സെക്രട്ടറി പാറപ്പള്ളി പുളിക്കൽ
സ. എം ഉഷാർ (60) നിര്യാതനായി. സംസ്കാരം തിങ്കൾ വൈകിട്ട് 4ന് പാലാ പാറപ്പള്ളിയിലെ കുടുംബ വീട്ടുവളപ്പിൽ. കേരള കർഷകസംഘം പാലാ ഏരിയ കമ്മിറ്റിയംഗമാണ്.

Advertisment

പാർട്ടി മുൻ പാലാ ലോക്കൽ കമ്മിറ്റി അംഗം, മുൻ കെഎസ്ആർടിഇഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, കോട്ടയം ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സിഐടിയു ജില്ലാ കമ്മിറ്റിയംഗം, പാലാ ഏരിയ കമ്മിറ്റിയംഗം, കെഎസ്ആർടിസി എംപ്ലോയിസ് സഹകരണ സംഘം പ്രസിഡൻ്റ്, പാലാ കിഴതടിയൂർ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 

കെഎസ്ആർടിസി വോളിബോൾ ടീം അംഗമായി സർവീസിൽ പ്രവേശിച്ച ഉഷാർ റിട്ട. കെഎസ്ആർടിസി ഡിപ്പോ സൂപ്രണ്ടായാണ് വിരമിച്ചത്.