മരങ്ങാട്ടുപിള്ളി: ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് , സി.പി.ഐ.(എം) മരങ്ങാട്ടുപിള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു. പാര്‍ട്ടി ലോക്കൽ സെക്രട്ടറി കെ.ഡി. ബിനീഷിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുതിര്‍ന്ന നേതാവ് എ.എസ്.ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റിയംഗങ്ങളായ കെ.എസ്. അജിത്, ബിനീഷ് ഭാസ്കരൻ എന്നിവർ സംസാരിച്ചു.