New Update
/sathyam/media/media_files/2025/11/10/udf-2025-11-10-18-52-12.jpg)
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫിൻ്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ സി.പി.എം ആക്രമണം. കോൺഗ്രസ് നേതാവായ സുനിൽ തേനംമാക്കൽ, യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ആകെ 24 വാർഡുകളിൽ 12 ഇടങ്ങളിൽ യു.ഡി.എഫും ഏഴിടത്ത് എൽ.ഡി.എഫുമാണ് ജയിച്ചത്.
പൂതക്കുഴി വാർഡിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സുറുമി കെ.എ 605 വോട്ടിനാണ് ജയിച്ചത്. സുറുമിക്ക് സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി - യു.ഡി.എഫ് കൂട്ടുകെട്ടിനെ ചൊല്ലി വിവാദമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us