New Update
/sathyam/media/media_files/2024/12/05/bNcBWRjRvxCMxCOLyQEP.jpeg)
മലപ്പുറം: തിരൂരങ്ങാടി മാനിപ്പാടത്ത് സ്ഥിതി ചെയ്യുന്ന ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കെതിരെ പരിസ്ഥിതി വിഷയവും മലിനീകരണവും ആരോപിച്ച് കഴിഞ്ഞ ദിവസം സി പി ഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് മതസ്ഥാപനങ്ങളെ തകർക്കാനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനെ ജനാധിപത്യപരമായി ചെറുക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
Advertisment
ദാറുൽ ഹുദാ ക്യാമ്പസിലേക്ക് നടത്തിയ മാർച്ചിൽ വൈസ് ചാൻസലർ ഡോ. ബഹാവുദ്ധീൻ നദ്‌വിയെ അധിക്ഷേപിക്കുകയും, രാജ്യത്ത് മദ്രസകൾക്കെതിരെ ആർ എസ് എസ് ഉയർത്തുന്ന വിദ്വേഷ പരാമർശങ്ങൾ അതേപടി സി പി എം നേതാക്കൾ പ്രസംഗങ്ങളിൽ ഉദ്ധരിക്കുകയും ചെയ്തത് സി പി എമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ വി സഫീർ ഷാ പറഞ്ഞു. സംസ്ഥാനത്തുടനീളം ഭൂമി കയ്യേറ്റങ്ങൾക്ക് കുടപിടിക്കുന്നവർ ദാറുൽ ഹുദയെ തിരഞ്ഞുപിടിക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും യോഗം അഭിപ്രായപ്പെട്ടു.