അനുപമ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രി പരിശീലന ക്യാമ്പിന് തുടക്കമായി. പ്രതിഭകളെ ആദരിച്ചു

New Update
IMG-20251116-WA0410
മണ്ണാർക്കാട്: അനുപമ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ്‌ കോച്ചിങ്‌ ക്യാമ്പിനു തുടക്കം കുറിച്ചു.
രാജ്യ സേവനത്തിനു ശേഷം ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ചു വന്ന ക്ലബിന്റെ കളിക്കാരൻ കൂടിയായ ഫൈസൽ ബാബു,സംസ്ഥാന സ്കൂൾ ടീമിൽ പങ്കെടുത്ത ക്ലബ്ബിന്റെ കളിക്കാർ,കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ കളിക്കാരനും അനുപമ ക്ലബ് മെമ്പറുമായ ജിഷ്ണു എന്നിവരെ ആദരിച്ചു.ക്ലബ്ബ് പ്രസിഡന്റ് കെസികെ മൊയ്തീൻ,സെക്രട്ടറി :രാജേഷ് മഞ്ജീരതൊടി,ട്രഷറർ:ഹാരിസ്,
എംഇഎസ് ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി മൊയ്തീൻ,എന്നിവർ സംസാരിച്ചു.
മറ്റു ക്ലബ്ബ് ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു.എല്ലാ ശനി ഞായർ ദിവസങ്ങളിലും ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9562159560,9961498082. 
Advertisment
Advertisment