മലപ്പുറം: തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം മേളയിൽ നിരവധി അവാർഡുകൾ നേടിയ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ അണിയറ പ്രവർത്തകരെ സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
മുൻ കെപിസിസി പ്രസിഡണ്ട് കെ.മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ ടി. പി. ശബരീഷ് കുമാർ അധ്യക്ഷം വഹിച്ചു. വി. സൈദ് മുഹമ്മദ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ. എ. എം. രോഹിത്, ഷാജി കാളിയത്തേൽ, അഡ്വ. സിദ്ധീഖ് പന്താവൂർ, ഷംസു കല്ലാട്ടേൽ, ടി. പി. കേരളീയൻ, പി. ടി.അബ്ദുൽ ഖാദർ, മുസ്തഫ വടമുക്ക്, പ്രണവം പ്രസാദ്, അടാട്ട് വാസുദേവൻ,ബഷീർ അമ്പലായി നാഹിർ അലുങ്ങൽ, പുന്നക്കൽ സുരേഷ്, ജയപ്രകാശ്, ശ്രീജിത്ത്, രമേശ് അമ്പാരത്, വി. കെ. അനസ്, ഹുറൈർ കൊടക്കാട്, ഉണ്ണികൃഷ്ണൻ പൊന്നാനി, പ്രവിത, പവിത്രകുമാർ, ലത്തീഫ് പൊന്നാനി, യൂസഫ് ഷാജി എന്നിവർ പ്രസംഗിച്ചു