New Update
/sathyam/media/media_files/2025/05/25/eHMhkIVHFEUFWuq5kDZt.jpg)
ഈരാറ്റുപേട്ട : മനുഷ്യർക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ സാധിക്കണമെങ്കിൽ സദാ ദൈവസ്മരണയുണ്ടാവണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
Advertisment
ഈരാറ്റുപേട്ട മസ്ജിദുസ്സലാമിൽ പ്രഭാത പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാം ജനിക്കുന്നതും വളരുന്നതും മരിക്കുന്നതും ദൈവ നിശ്ചയ പ്രകാരമാണ്. അതിനാൽ സന്തോഷ സന്ദർഭങ്ങളിൽ നാം അല്ലാഹുവിന്ന് നന്ദി പ്രകാശിപ്പിക്കുകയും പ്രയാസങ്ങളുണ്ടാവുമ്പോൾ ക്ഷമിക്കുകയും വേണം.
ജീവിതനൈരാശ്യവും വിഷാദവും വർദ്ധിക്കുന്നത് വിശ്വാസത്തിൻ്റെ കുറവ് മൂലമാണ്. വിശ്വാസികൾ ഒരിക്കലും അസ്വസ്ഥരാവുകയോ ഉൽക്കണ്ഠാകുലരാവുകയോ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us