/sathyam/media/media_files/2025/09/17/img_1-2025-09-17-19-23-21.jpeg)
കൊല്ലം: ബജാജ് ഫിനാന്‍സ് ലിമിറ്റഡ് കൊല്ലത്ത് സൈബര്‍ തട്ടിപ്പ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. വിവിധ സൈബര്‍ ഭീഷണികളെക്കുറിച്ചും സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മികച്ച രീതികളെക്കുറിച്ചും ഡിജിറ്റല്‍ ഉപേഭോക്താക്കളെ അറിയിക്കുകയായിരുന്നു ചാറുകാട് എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ നടന്ന നോക്കൗട്ട് ഡിജിറ്റല്‍ ഫ്രോഡ് എന്ന പരിപാടിയുടെ ലക്ഷ്യം.
സൈബര്‍ കേസുകളെ അതീവ പ്രാധ്യാനത്തോട് കൂടിയാണ് പോലീസും സര്‍ക്കാരും സമീപിക്കുന്നതെന്ന് പരിപാടിയില്‍ സംസാരിച്ച കൊല്ലം ഡിവിഷന്‍ സൈബര്‍ സെല്‍ എസ് എച്ച് ഒ ജി. ഗോപകുമാര്‍ പറഞ്ഞു. കൊല്ലത്തും പരിസരത്തും നടക്കുന്ന വ്യാപകമായ തട്ടിപ്പുകളെക്കുറിച്ച് ചടങ്ങില്‍ സംസാരിച്ചവര്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ ഒടിപി തട്ടിപ്പ്, ഫിഷിംഗ് തട്ടിപ്പ്, ഡിജിറ്റല്‍ അറസ്റ്റ്, സാമ്പത്തിക വായ്പ തട്ടിപ്പ്, പെന്‍ഷന്‍ തട്ടിപ്പ്, മറ്റ് തട്ടിപ്പുകള്‍ എന്നിവയെക്കുറിച്ചും ബോധവത്ക്കരണം നടത്തി.
നോക്കൗട്ട് ഡിജിറ്റല്‍ ഫ്രോഡ് പ്രോഗ്രാം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എന്‍ബിഎഫ്സികള്‍ക്കുള്ള 2024 ലെ ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമാണ്. റിട്ട. പ്രിന്‍സിപ്പല്‍ ജി എച്ച് എസ് എസ് അഞ്ചാലുംമൂട് ബാബുരാജ് കെ ആര്‍, ചാറുകാട് വാര്‍ഡ് മെമ്പര്‍ സതീഷ് കുമാര്‍, ബജാജ് ഫിനാന്‍സ് സോണല്‍ മാനേജര്‍ വെങ്കിടേശന്‍ വി എസ് ,റിട്ട. എസിപി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.