തൊടുപുഴയിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ഡീൻ കുര്യാക്കോസ് എം പി ഉത്ഘാടനം ചെയ്തു

New Update
denkuriyakos

തൊടുപുഴ : ആസ്പിരേഷണൽ ബ്ലോക്കുകളിൽ കേന്ദ്ര സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന ഭിന്നശേഷിക്കാരായ ആളുകൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ഡീൻ കുര്യാക്കോസ് എം പി ഉത്ഘാടനം ചെയ്തു. 

Advertisment

ഇടുക്കി ജില്ലയിൽ അഴുത, ദേവികുളം ബ്ലോക്കുകൾ ആണ് ആസ്പിരേഷണൽ ബ്ലോക്കുകളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പീരുമേട് അബിജി   ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ 220 ഗുണഭോക്താക്കൾക്കായി 418 ഉപകരണങ്ങൾ വിതരണം ചെയ്തു. 


3 മോട്ടോറൈസ്ഡ് മുചക്ര വാഹനം, ഉൾപ്പടെ   22,34,648 രൂപ മൂല്യമുള്ള ഉപകരണങ്ങളാണ് വിതരണം നടത്തിയത്. ദേവികുളത്തും 220 ഗുണഭോക്താക്കൾ ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 2 മൊട്ടോറൈസ്ഡ് മുചക്ര വാഹനം ഉൾപ്പടെ 22,33,849 രൂപ മൂല്യമുള്ള 426 ഇനം ഉപകരണങ്ങൾ വിതരണം ചെയ്തു. പൊതുമേഖലാ സ്ഥാപനമായ അലിംകോ വഴി ആദ്യം ക്യാമ്പുകൾ സംഘടിപ്പിച്ച് ഗുണഭോക്താക്കളെ കണ്ടെത്തിയതിനു ശേഷം, പിന്നീട് 100 ദിവസത്തിനകം വിതരണം നടത്തുകയാണ് ചെയ്തത്.


 പെരുവന്താനം പഞ്ചായത്തിലെ മതമ്പയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മകൾക്ക് ഹിയറിങ് എയ്ഡ് നൽകിയാണ്  25 ന് പീരുമേട്ടിൽ വിതരണ ഉത്ഘാടനം നിർവഹിച്ചത്. തുടർന്ന് 27 ന് ദേവികുളത്തും വിതരണം പൂർത്തീകരിച്ചു. രണ്ടിടത്തും ജില്ലാ സാമൂഹ്യ നീതി വകുപ്പും, അഴുത, ദേവികുളം ബ്ലോക്ക് പഞ്ചായത്തുകളും ചേർന്നാണ് ക്യാമ്പും വിതരണവും സംഘടിപ്പിച്ചത്.

Advertisment