New Update
/sathyam/media/media_files/2025/07/16/c0795541-e171-45c4-8626-605c42833009-2025-07-16-21-12-59.jpg)
തൊടുപുഴ: ജനസബർക്ക പരിപാടിയിലുടെ ലോകജനതയുടെ ശ്രദ്ധാകേന്ദ്രമായി മാറിയ നേതാവ് എന്ന നിലയിൽ ഉമ്മൻ ചാണ്ടി സാറിൻ്റെ പ്രസക്തി വലുതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി.
Advertisment
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികം യു ഡി എഫ് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സെൻ്റ് സേവിയേഴ്സ് ഹോമിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. മാത്യു കുന്നത്ത്, അഡ്വ എസ് അശോകൻ, സി.പി മാത്യു , കെ എം എ ഷുക്കൂർ , അപു ജോൺ ജോസഫ്, ജോയി തോമസ്, റോയി കെ പൗലോസ്, സുരേഷ് ബാബു, എം. മോനിച്ചൻ, എൻ.ഐ ബെന്നി, പി. സി ജയൻ കെ.എ കുര്യൻ, റ്റി.എസ് ഷംസുദ്ദീൻ, അഡ്വ സിറിയക് തോമസ് തുടങ്ങിയവർ സംസാരിച്ചു.