തെരുവ് നായ ആക്രമണങ്ങൾക്കെതിരെ, ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം. ആഗസ്റ്റ് 27 ന് കൊച്ചിയിൽ

New Update
theruv naya charli pule
കൊച്ചി: തെരുവ് നായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനസേവ തെരുവ് നായ വിമുക്ത കേരള സംഘത്തിൻ്റെ നേതൃത്വത്തിൽ ജനരക്ഷയ്ക്കായി വിമോചന സമരം പ്രഖ്യാപിക്കുന്നു. 
Advertisment
ആഗസ്റ്റ് 27 ബുധൻ രാവിലെ 11 മണിക്ക് എറണാകുളം വഞ്ചി സ്ക്വയറിൽ നടക്കുന്ന സമര പ്രഖ്യാപനം മുൻ എം.പി.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും.
പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് അനുഗ്രഹ പ്രഭാഷണം നടത്തും. ജനസേവ തെരുവ് നായ വിമുക്ത കേരള സംഘം ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിക്കും. സിബിഎസ്ഇ സ്കൂൾ മാനേജ്മെൻറ് സംഘടനകളുടെ ചെയർമാൻ ടിപിഎം ഇബ്രാഹിം ഖാൻ ആമുഖ പ്രഭാഷണവും എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ മുഖപ്രഭാഷണവും ജനസേവ ശിശുഭവൻ പ്രസിഡൻ്റ്
 അഡ്വ. ചാർളി പോൾ വിഷയാവതരണവും നടത്തും.
 വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി വ്യക്തിത്വങ്ങൾ ആശംസകളർപ്പിച്ച് സംസാരിക്കും. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തെരുവ് നായ്ക്കളെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും അടിയന്തരമായി മാറ്റുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ടാണ് വി മോചന സമര പ്രഖ്യാപനം സംഘടിപ്പിച്ചിട്ടുള്ളത്..
Advertisment