റോഡില്‍ അഗാധ ഗര്‍ത്തം, പാറത്തോട് വേങ്ങത്താനം റോഡില്‍ വാഹനഗതാഗതം നിരോധിച്ചു. കുഴി മൂടാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

New Update
ed4bb0b8-5e05-4913-b33c-aca41f2e456d

കാഞ്ഞിരപ്പള്ളി: പാറത്തോട്  പാറത്തോട്  പാലപ്ര റോഡിലെ മലനാടിനു സമീപത്തുള്ള പാലത്തിനടിയില്‍ ആഴത്തിലുള്ള ഗര്‍ത്തം രൂപപ്പെട്ടു. അപകട സാധ്യതയെ തുടര്‍ന്ന് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. \

Advertisment

കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനിടെ പാലത്തിനടിയില്‍ അഗാധ  ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്നാണു ഗതാഗതം നിരോധിച്ചത്. നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചതിനേ തുടര്‍ന്നു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചാത്ത് അധികൃതരും സ്വലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെറിയ വാഹനങ്ങള്‍ മലനാടിനു സമീപത്തുള്ള റോഡില്‍ കൂടിയും വലിയ വാഹനങ്ങള്‍ വെളിച്ചിയാനി   പാലപ്ര റോഡിലൂടെയും ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്ന്  പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ അറിയിച്ചു.