New Update
/sathyam/media/media_files/2025/06/04/BX4UUl6tYpPydrX4e4XK.jpg)
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പെൻഷൻ ട്രഷറിയിൽ നിന്നും പുതിയ ചെക്ക് ബുക്ക് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു .
Advertisment
അപേക്ഷ നൽകി മൂന്നും നാലും ദിവസം കഴിഞ്ഞു മാത്രമെ രജിസ്ട്രേർഡ് മൊബൈലിൽ ഒ.ടി.പി .ലഭിക്കുകയുള്ളു.
ഈ ഒ.ടി.പി .ട്രഷറിയിൽ നേരിട്ടെത്തി അറിയിക്കണം. എന്നാൽ ഒ.ടി.പി. നൽകിയാലും ചെക്ക് ബുക്ക് ലഭിക്കാൻ പിന്നെയും ദിവസങ്ങൾ വേണ്ടിവരുന്നു .
ചെക്ക് ബുക്ക് കാലത്താമസം കൂടാതെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ സ്‌റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി ട്രഷറി ഓഫീസറോട് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us