എൽഡിഎഫും യുഡിഎഫും ഒന്നിച്ചിട്ടും കൊല്ലത്ത് കരുത്തറിയിച്ച് സംഘപരിവാർ ; ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കള വിവാദം വളമാക്കി കൊല്ലം മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതിയിൽ സംഘപരിവാർ പാനലിന് വിജയം ; മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയ സംഘ പരിവാര്‍ പാനലിലെ 27 സ്ഥാനാര്‍ഥികളും വൻ ഭൂരിപക്ഷത്തിനാണ് ജയിച്ചത്

New Update
opration sindoor

കൊല്ലം : ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കള വിവാദമുണ്ടായ കൊല്ലം മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പില്‍ സംഘ പരിവാര്‍ നേതൃത്വം നല്‍കിയ ഭക്തജന സമിതി പാനലിന് വമ്പൻ വിജയം.  തെരഞ്ഞെടുപ്പില്‍ സമിതിയുടെ 27 സ്ഥാനാര്‍ഥികളും വിജയിയിച്ചത് മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയാണ്. സംഘ പരിവാര്‍ പാനലിലെ
സ്ഥാനാർത്ഥികൾ ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

Advertisment

ഓണക്കാലത്തു മുതുപിലാക്കാട് ക്ഷേത്രാങ്കണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ തുടര്‍ന്ന് സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ടത് വിവാദമായിരുന്നു. അന്നത്തെ ഭരണസമിതി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ദേശസ്‌നേഹികളെ വര്‍ഗീയ വാദികള്‍ ആക്കുന്നു എന്ന് ആരോപിച്ചു ഹൈന്ദവ സംഘടനകൾ സമരം തുടങ്ങി .

സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ക്ഷേത്രം സന്ദര്‍ശിച്ചു. കഴിഞ്ഞ ഭരണ സമിതിയില്‍ സംഘപരിവാറിന്  ആറു അംഗങ്ങളാണ് ഉണ്ടായിരുന്നത്. 21 പേര്‍ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകരായിരുന്നു. ഇത്തവണ ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍എസ്പി എന്നി കക്ഷികള്‍ ഒരു മുന്നണിയായാണ് മത്സരിച്ചത്.

കോണ്‍ഗ്രസ് പത്തു സീറ്റിലും ആര്‍എസ്പി 5 സീറ്റിലും സിപിഎമ്മും സിപിഐയും  12 സീറ്റിലും മത്സരിച്ചു. ഈ പാനലിനെതിരെ  സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്നാണ് ഭക്തജന സമിതി രൂപീകരിച്ച് മത്സരിച്ചത്. ക്ഷേത്രകാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് ഉറപ്പ് നൽകിയാണ് സംഘപരിവാർ പാനൽ മത്സരിച്ച് വിജയിച്ചത്

Advertisment