കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ ശുചീകരണവുമായി ദേവമാതാ എൻ.എസ്.എസ്.

New Update
7e4d536a-bc50-4567-9965-65810fe6fdd4

കുറവിലങ്ങാട്: ഓണക്കാലത്ത് ഏവരും അവധി ആഘോഷിക്കുമ്പോൾ വ്യത്യസ്തമായ മാതൃകയാവുകയാണ് ദേവമാതയിലെ എൻ.എസ്.എസ്. പ്രവർത്തകർ. ഓണാഘോഷങ്ങൾക്ക് ഒരു ഇടവേള നൽകി അവർ സാമൂഹിക പ്രതിബദ്ധതയോടെ ഒരുമിച്ചു. കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ ചുറ്റുപരിസരങ്ങൾ കാടു വെട്ടിത്തെളിച്ച് വൃത്തിയാക്കി, മനോഹരമായ ഒരു പൂന്തോട്ടവും നിർമ്മിച്ചു നൽകി.

Advertisment

പോലീസ് സ്റ്റേഷനിലെ സന്ദർശകർക്കുള്ള ഇരിപ്പിടങ്ങളും വൃത്തിയായി ക്രമീകരിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണപിന്തുണയും പ്രോത്സാഹനവുമായി ദേവമാതയുടെ പ്രിൻസിപ്പൽ ഡോ സുനിൽ സി. മാത്യു ഒപ്പമുണ്ടായിരുന്നു. പ്രോഗ്രാം ഓഫീസർമാരായ വിദ്യാ ജോസ്,  ജിതിൻ ജോയ് കോളേജ് യൂണിയൻ ചെയർമാൻ  ബേസിൽ ബേബി വോളണ്ടിയർ സെക്രട്ടറിമാരായ അനന്തകൃഷ്ണൻ എം.എസ്. , ആൻമരിയ കെ.ബി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ വി.എച്ച്. മുജീബ്, എ. എസ് .ഐ.  നിയാസ് എം. എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു.

Advertisment