തിരുവല്ലാ - നെടുമ്പാശ്ശേരി കെ ആർ നാരായണൻ റോഡ് നാലുവരി പാതയായി വികസിപ്പിക്കുക : കേന്ദ്രമന്ത്രിമാർക്ക് നിവേദനം നൽകി കടപ്ലാമറ്റം രൂപരേഖ ക്ലബ്ബ്

New Update
nivedhanam145

 കടപ്ലാമറ്റം :  എം സി റോഡിന് സമാന്തരമായി തിരുവല്ലാ പെരുംതുരുത്തിയിൽ നിന്നും ആരംഭിച്ച്  തൃകൊടിത്താനം പുതുപ്പള്ളി മണർകാട് കിടങ്ങൂർ , കടപ്ലാമറ്റം , മരങ്ങാട്ടുപിള്ളി , ഉഴവൂർ  വെളിയന്നൂർ  കുത്താട്ടുകുളം ,  പണ്ടപ്പിള്ളി ,ആരക്കുഴ, വഴി മൂവാറ്റുപ്പുഴ കൂടി  നെടുമ്പാശ്ശേരിയിൽ എത്തുന്ന കെ ആർ നാരായണൻ സ്മാരക റോഡ് , തിരുവിതാംകുറിലെ അഞ്ചലോടുന്ന രാജ പാത യായിരുന്ന ഈ റോഡ് ദേശീയ പാതയുടെ നിലവാരത്തിൽ 4 വരി പാതയാക്കി  പണികഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
കേന്ദ്രമന്ത്രി  ജോർജ് കുര്യൻ , കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി , കേന്ദ്ര ടുറിസം സഹമന്ത്രി  സുരേഷ് ഗോപി എന്നിവർക്ക് കടപ്ലാമറ്റം രൂപരേഖ ക്ലബ്ബ് നിവേദനം  കൊടുത്തു.

Advertisment

ഈ നിർദ്ദിഷ്ഠ പാത യാഥാർത്ഥ്യമായാൽ 14 ഗ്രാമ പഞ്ചായത്തുകൾ, 3  നഗരസഭകൾ എന്നിവയുടെ സമഗ്ര വികസനം സാധ്യമാകും.

ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ , കുറവിലങ്ങാട് എന്നി പട്ടണങ്ങളിലെ ഗതാഗത കുരുക്കും എം സി റോഡിലെ കൊടുംവളവുകളും വലിയ കയറ്റിറക്കങ്ങളും ഒഴിവാക്കി 15 കി.മി ദൂരം കുറക്കുന്നതിനു കഴിയും.


ശബരിമല ക്ഷേത്രം , മലയാറ്റൂർ പള്ളി., രാമപുരം നാലമ്പലം , ഏറ്റുമാനൂർ ക്ഷേത്രം മണർകാട് പള്ളി' , കുറവിലങ്ങാട് പള്ളി. തൃക്കൊടിത്താനം, ക്ഷേത്രം, ഭരണങ്ങാനം, പള്ളി. ഉഴവൂർ പള്ളി കുട്ടികളുടെ ശബരി മലയായ വയലാ ഞരളപ്പുഴ ക്ഷേത്രം. കിടങ്ങൂർ ക്ഷേത്രം എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ


 പ്രധാന ടുറിസം കേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, കുമരകം, വാഗമൺ. ഇല്ലിക്കൽ കല്ല് , ഇലവിഴാ പുഞ്ചിറ എന്നി കേന്ദ്രങ്ങളിലേക്കുള്ള യാത്രയും  നിർദ്ദിഷ്ഠ ശബരി ഗ്രീൻ ഫീൽഡ് വിമാന താവളം എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ കഴിയും. 


ഈ റോഡ് 4 വരി പാതയാക്കി പണികഴിപ്പിച്ചാൽ ടുറിസം രംഗത്തും, ചരക്ക് ഗതാഗത രംഗത്തും വലിയ വികസന സാധ്യതകൾ ഉണ്ട്. മുൻ രാഷ്ട്രപതി വിശ്വപൗരനായ കെ ആർ നാരായണൻ , മുൻ മുഖ്യമന്ത്രിമാരായ  പി. കെ വാസുദേവൻ നായർ '  ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ എം  മാണി എന്നിവരുടെ ജന്മ നാട്ടിൽ കൂടി കടന്നുപോകുന്ന റോഡാണിത് ഈ റോഡ് യാഥാർത്ഥ്യമായാൽ ഇവരുടെ  സ്മരണ നിലനിർത്തുവാൻ കഴിയും എന്ന് ക്ലണ്ട് ഭാരവാഹികൾ ആയ പ്രസിഡൻ്റ് ബേബിജോൺ  സെക്രട്ടറി മാത്യു കുളിരാനി 'ജോയിൻ്റ് സെക്രട്ടറി വി കെ സദാശിവൻ , സെബാസ്റ്റ്യൻ വി ജോർജ് എന്നിവർ പറഞ്ഞു