ചങ്ങനാശ്ശേരി നഗരസഭയില്‍ വികസന സദസ് നടത്തി

New Update
VIKASANA SADAS

കോട്ടയം: ജനറല്‍ ആശുപത്രിയുടെ പുതിയ അഞ്ചുനില കെട്ടിടം ഉള്‍പ്പെടെ കോടികളുടെ വികസനപ്രവര്‍ത്തനങ്ങളാണ് ചങ്ങനാശ്ശേരിയില്‍ നടന്നുവരുന്നതെന്ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. ചങ്ങനാശ്ശേരി നഗരസഭാ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കുടിവെള്ള പദ്ധതി, മാലിന്യ സംസ്‌കരണ പദ്ധതികള്‍  തുടങ്ങിയവയിലൂടെ ചങ്ങനാശ്ശേരിയുടെ വിവിധ മേഖലകളില്‍ പ്രകടമായ മാറ്റം വരുത്താന്‍ സാധിച്ചുവെന്നും എം.എല്‍.എ പറഞ്ഞു. നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. 


സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഷറഫ് പി. ഹംസയും ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണനും അവതരിപ്പിച്ചു.


വാഹനങ്ങള്‍ക്ക് ഹബ്ബ് നിര്‍മിക്കുക, ടൗണ്‍ഹാള്‍ നവീകരിക്കുക, വെള്ളക്കെട്ട് ദുരിതം പരിഹരിക്കുക തുടങ്ങിയ ആശയങ്ങള്‍ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു.
നഗരസഭാ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, സ്ഥിരംസമിതി അധ്യക്ഷരായ പി.എ. നിസാര്‍, ടെസ്സാ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ പ്രിയ രാജേഷ്, ഉഷ മുഹമ്മദ് ഷാജി, മുരുകന്‍, വിനീത എസ്. നായര്‍, ആശ ശിവകുമാര്‍, സ്മിത സുനില്‍, അരുണ്‍ മോഹന്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ രാജു ചാക്കോ, മുന്‍ നഗരസഭാധ്യക്ഷരായ ബീന ജോബി, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, മുന്‍ സ്ഥിരംസമിതി അധ്യക്ഷരായ ഗീത അജി, കുഞ്ഞുമോള്‍ സാബു, ഡെപ്യൂട്ടി മുനിസിപ്പല്‍ സെക്രട്ടറി ബി. റഫീഖ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ എസ്. സുരേഷ്‌കുമാര്‍, ആരോഗ്യ സൂപ്പര്‍വൈസര്‍ മനോജ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുജാത രാജു എന്നിവര്‍ പങ്കെടുത്തു.

Advertisment