/sathyam/media/media_files/2025/10/31/elikkualm-vikasanasadas-2025-10-31-17-54-04.jpg)
കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിലെ വികസന സദസ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് ഉദ്ഘാടനം ചെയ്തു. ഇളങ്ങുളം സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ കെ.കെ. മിനിയും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാത്യൂസ് ജോർജും അവതരിപ്പിച്ചു.
കുടുംബശ്രീക്ക് സ്വന്തമായി ബാങ്ക്, എല്ലാ ഭവനങ്ങളിലും കുടിവെള്ള പദ്ധതി നടപ്പാക്കുക, ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ പൊതുചർച്ചയിൽ ഉയർന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, സ്ഥിരംസമിതി അധ്യക്ഷരായ എസ്.ഷാജി, അഖിൽ അപ്പുക്കുട്ടൻ, ഷേർളി അന്ത്യാങ്കളം, പഞ്ചായത്തംഗങ്ങളായ സിനി ജോയ്, ആശ റോയി, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിയിൽ, നിർമല ചന്ദ്രൻ, സംസ്ഥാന റിസോഴ്സ് പേഴ്സൺ വിഷ്ണു ശശിധരൻ, ആസൂത്രണ സമിതി അംഗങ്ങളായ കെ.ആർ. മന്മദൻ, വി.പി. ശശി എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us