കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി

New Update
b664e29f-b304-4612-b0b6-35f5ae9f1de5

കോട്ടയം: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ  വികസന സദസ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്  ഉദ്ഘാടനം ചെയ്തു. പി.ഡി. പോൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ ശശികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിർമ്മലാ ജിമ്മി പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു.

Advertisment

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ അവതരണം വികസന സദസ് റിസോഴ്സ് പേഴ്സൺ ശ്രീകുമാർ എസ്. കൈമളും പഞ്ചായത്ത് നേട്ടങ്ങൾ ​ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.റ്റി. പ്രസന്നയും നടത്തി. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്തം​ഗം പി. സി. കുര്യൻ,  ​ഗ്രാമപഞ്ചായത്തം​ഗങ്ങളായ വിനു കുര്യൻ, ഇ. കെ. കമലാസനൻ, ബിജു ജോസഫ്, എം. എൻ. രമേശൻ, രമാ രാജു എന്നിവർ പങ്കെടുത്തു.

Advertisment