/sathyam/media/media_files/2025/10/17/kangazha-panchayath-2025-10-17-18-45-40.jpg)
കോട്ടയം: കങ്ങഴ ഗ്രാമപഞ്ചായത്തിലെ വികസന സദസ് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ.് റാംലാ ബീഗം അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ എസ്.കെ. ശ്രീനാഥും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ സെക്രട്ടറി കെ.എം. ഷീബാമോളും അവതരിപ്പിച്ചു.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയാ സാജു,ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.എ. ആന്ത്രയോസ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വല്‍സലകുമാരി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
എന്‍.എം. ജയലാല്‍, എ.എച്ച്. മുഹമ്മദ് ഷിയാസ്, എ.എം. മാത്യു, അഡ്വ. ജോയ്‌സ് എം.ജോണ്‍സണ്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍. മഞ്ജുള എന്നിവര്‍ പങ്കെടുത്തു.