കുമരകത്ത് വികസന സദസ് നടത്തി

കോണത്താറ്റ് പാലം നവംബറില്‍ പൂര്‍ണ്ണമായും ഗതാഗതയോഗ്യമാക്കും: മന്ത്രി വി.എന്‍.വാസവന്‍

New Update
VN VASAVAN KUMARAKAM VIKASANA SADAS 20-10-25

കോട്ടയം: കോട്ടയം - കുമരകം റോഡിലെ കോണത്താറ്റ് പാലം നവംബറില്‍ പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കുമെന്ന് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കുമരകം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണത്താറ്റ് പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയെങ്കിലും ഉറപ്പില്ലാത്ത മണ്ണ് ആയതിനാലാണ് സമാന്തര പാത നിര്‍മാണം വൈകിയതെന്ന്  അദേഹം പറഞ്ഞു.

Advertisment

കുമരകം ഗ്രാമപഞ്ചായത്തിന് സമീപമുള്ള ഗവൺമെൻറ് എൽ.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ വികസന രേഖ മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ ബിലാൽ കെ.റാമും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ സെക്രട്ടറി എസ്.ബിനുവും അവതരിപ്പിച്ചു. 

ജില്ലാ പഞ്ചായത്തം ഗം കെ.വി ബിന്ദു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർഷ ബൈജു,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിത ലാലു, മേഖലാ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത സുനിൽ, മായാ സുരേഷ്, പി.ഐ എബ്രഹാം, ശ്രീജ സുരേഷ്, വി.കെ ജോഷി, രശ്മികല, പി.എസ് അനീഷ്, വി.സി അഭിലാഷ്, പി.കെ മനോഹരൻ, അസിസ്റ്റൻറ് സെക്രട്ടറി കെ.ഡി. മുത്തുമണി എന്നിവർ പങ്കെടുത്തു.

Advertisment