/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കോട്ടയം: മീനടം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്ത് അംഗം രാധാ വി. നായര്‍ ഉദ്ഘാടനം ചെയ്തു. മീനടം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന്‍ കിഴക്കേടം അധ്യക്ഷത വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ പി.ഡി. അരുണും ഗ്രാമപഞ്ചായത്തിന്റ വികസനനേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. രഞ്ജിത്തും അവതരിപ്പിച്ചു.
പഞ്ചായത്തിന്റെ വികസനത്തിന് കൂടുതല്‍ തനതുഫണ്ട് കണ്ടെത്തണം,പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ പറ്റുന്ന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം, പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മിക്കണം, കാര്‍ഷിക വിപണന യൂണിറ്റ് വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു വിശ്വന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഫിലിപ്പ്,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ റജി ചാക്കോ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. സ്‌കറിയ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ലീന്‍ മാത്യു, പഞ്ചായത്ത് അംഗങ്ങളായ റജീനാ പ്രവീണ്‍,
പ്രസാദ് നാരായണന്‍, എബി ജോര്‍ജ്ജ്, അര്‍ജ്ജുന്‍ മോഹന്‍, മഞ്ജു ബിജു, രമണി ശശിധരന്‍, ലാലി വര്‍ഗീസ്, സിന്ധു റജികുമാര്‍,അസിസ്റ്റന്റ് സെക്രട്ടറി എസ്.ആര്‍. രഞ്ജിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സന്തോഷ് വര്‍ക്കി, കെ.എസ്. രാജുഎന്നിവര്‍ പങ്കെടുത്തു.