വെള്ളാവൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി

New Update
VELLAVOOR VIKASANA SADAS 19-10-25

കോട്ടയം: വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്  ഉദ്ഘാടനം ചെയ്തു. മണിമല സെൻറ് ബേസിൽസ് ചർച്ച് ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ടി അനൂപ് അധ്യക്ഷത വഹിച്ചു. 

Advertisment

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ അരുൺ പി. സുരേന്ദ്രനും പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ സെക്രട്ടറി റോയ് കെ.ജോർജും അവതരിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേം സാഗർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജലജ മോഹൻ, ടി.എസ് ശ്രീജിത്ത്, സന്ധ്യ റെജി, ടി.കെ. ഷിനി മോൾ, ടി.എ. സിന്ധു മോൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisment