/sathyam/media/media_files/2025/10/19/c8ce80bb-51a1-4d3d-be09-67544dfdd6ac-2025-10-19-21-28-11.jpg)
മുളന്തുരുത്തി: സംസ്ഥാന സർക്കാരിന്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ഇന്നോളമുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് ജനങ്ങളുടെ അഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ആരായുന്നതിനുമായി മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം ലിജോ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അഞ്ജന ദീപ്തി കെ ആർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലതിക അനിൽ, പി എ വിശ്വംഭരൻ, മഞ്ജു അനിൽ കുമാർ, റീന റെജി, കെ പി മധുസുദൻ, ജോയൽ കെ ജോയി, ആതിര സുരേഷ്, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി ലൈജുമോൻ രാജപ്പൻ, ജൂനിയർ സൂപ്രണ്ട് രമണി എം ടി, സി ഡി എസ്സ് ചെയർപേഴ്സൺ ഇന്ദിരാ സോമൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എ ജോഷി, ഹരിത കേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർ രത്നഭായ് കെ റ്റി, പി ഡി രമേശൻ, പി എ തങ്കച്ചൻ, ഷേർലി വർഗീസ്, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.