മലയാള സിനിമ പിന്നണിഗായകർ ആലപിച്ച ഭക്തിഗാന ആൽബം ആസ്വാദകരുടെ മനം നിറയ്ക്കുന്നു. തരംഗമായി 'പരുമല നാഥൻ'

New Update
Screenshot_20251113_112544_YouCut - Video Editor
മണ്ണാർക്കാട് : ബ്ലിസ്സ്റൂട്സ്  മ്യൂസിക് പ്രൊഡക്ഷൻ കമ്പനിയുടെ പുതിയ ഭക്തി ഗീതം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അരലക്ഷത്തിലേറെ കാഴ്ച്ചക്കാരുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു വൈറലായിരിക്കുകയാണ്.'പരുമല നാഥൻ'എന്ന ഈ  ഭക്തിഗാന ആൽബംൽബത്തിന്റെ വരികൾ എഴുത്തുകാരി ബിന്ദു പി.മേനോൻ എഴുതിയതാണ്.
Advertisment
ജീവിതത്തിൽ അദൃശ്യമായൊരു അനുഗ്രഹ സാന്നിധ്യമായി നിറയുന്ന പരുമല നാഥൻ എന്നും ഞങ്ങളെ നയിച്ചീടണേ എന്ന പ്രാർത്ഥനയാണ് ഈ ഗാനത്തിന്റെ പ്രമേയം.പരുമല പള്ളി അധികൃതർക്കും,പരുമല നിവാസികൾക്കും പ്രത്യേകം നന്ദിയും അറിയിച്ചിരിക്കുന്നു.  
മലയാള സിനിമാപിന്നണിഗായകരടക്കം ഒരു വലിയ ടീം ഈ ഗാനത്തിന് പുറകിലുണ്ട് എന്നത് കൊണ്ടു തന്നെ അത്യാകർഷകമായി ആവിഷ്കരിക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
 രഞ്ജിത്ത് ജയരാമൻ ആണ് വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്. 
മൂന്ന് ചലച്ചിത്ര പിന്നണി ഗായകരാണ് ഈ ഗാനം പാടിയിരിക്കുന്നത്.ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗായകൻ ഉണ്ണിമേനോൻ, അനന്തപുരിയുടെ സ്വന്തം ഗായകൻ മണക്കാട് ഗോപൻ,നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് നൽകിയ ഗണേഷ് സുന്ദരം.
മലയാളത്തിന്റെ സ്വന്തം ബിജിബാലിന്റെ മകൻ ദേവദത്ത് ബിജിബാൽ ആണ് ഈ ഗാനത്തിന്റെ പ്രോഗ്രാമിങ്ങ് ചെയ്തിരിക്കുന്നത്.  പിന്നണിഗായികമാരായ സംഗീത ശ്രീകാന്ത്,സൗമ്യ രാമകൃഷ്ണൻ എന്നിവരുടെ ശബ്ദവും ഈ ഗാനത്തോട് ചേർത്തുവെച്ചിരിക്കുന്നു.ദൃശ്യവിരുന്നൊരുക്കിയത് നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സിനിമാട്ടോഗ്രാഫർ എബി രവീന്ദ്രയാണ്.
   ബ്ലിസ്റൂട്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പ്രേക്ഷകരിൽ എത്തിച്ചത്
Advertisment