ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി

New Update
digital education

കുറവിലങ്ങാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് സ്പെഷ്യൽ സ്ക്കൂളിൽ വെർജ് ടാബ് ഉയോഗപെടുത്തി ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയ്ക്ക്  തുടക്കമായി. സ്ക്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് അഡ്വ. മോൻസ് ജോസഫ് എം.എൽ എ പുതിയ  വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു.

Advertisment

വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ ഡിജിറ്റലൈസ്ഡ് ലേണിങ്ങ് പ്രോഗ്രാമിന്റെ ചുവടുപിടിച്ചാണ് സ്പെഷ്യൽ സ്ക്കൂൾ കുട്ടികൾക്കായി   ഈ സ്ക്കൂളിൽ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതി ആരംഭിയ്ക്കുന്നത്.  തുടക്കത്തിൽ പതിനെട്ട് വയസ്സിൽ താഴെയുള്ള  30 കുട്ടികൾക്ക് ഒരേ സമയം പഠിയ്ക്കാനാവുമെന്ന് ഈ നൂതന വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കിയ ഡോ. ജിനോ പദ്ധതി വിശദീകരിച്ചു കൊണ്ട് പറഞ്ഞു. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ ഇരുപത്തിരണ്ടു അദ്ധ്യാപകർ ഇതിനായി അർപ്പണ മനോഭാവത്തോടെ ഇവിടെ സേവനം ചെയ്യുന്നു. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നു.

തൊഴിൽ നൈപുണ്യ പരിശീലനവും കലാ കായിക മേഖലയിൽ കഴിവ് വികസിപ്പിയ്ക്കുന്നതിന് ഇവിടെ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടന്ന് അദ്ധ്യക്ഷത വഹിച്ച ഹോളിക്രോസ് അങ്കമാലി പ്രൊവിൻഷ്യാൾ സിസ്റ്റർ എൽസി ജോർജ് വിശദീകരിച്ചു.. 25 വർഷത്തിലെത്തി നിൽക്കുന്ന ഈ സ്ഥാപനം സ്പെഷ്യൽ ഒളിമ്പിക്സുകളിൽ നിരവധി തവണ  മെഡൽ ജേതാക്കളെ സമ്മാനിച്ചിട്ടുണ്ട്.

പുതിയ വിദ്യാഭ്യാസ വർഷാരംഭത്തിന്റെ ഭാഗമായി  പ്രവേശനോത്സവത്തിനായി നൂറോളം കുട്ടികൾ സമ്മേളിച്ചു.  .  ഹോളിക്രോസ് പള്ളി വികാരി ഫാ. തോമസ് പഴവക്കാട്ടിൽ,കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മെമ്പർ തുളസിദാസ്, സാന്താക്രൂസ് എൽ പി സ്ക്കൂൾ ഹെഡ്മിസ്ട്രസ് എൽസി സ്ക്കറിയ, സിസ്റ്റർ ഫബി ജോസഫ് ( സ്കൂൾ മാനേജർ ) സുനിൽ സിറിയക് ( പിറ്റിഎ
പ്രസിഡന്റ് ) എന്നിവർ പ്രസംഗിച്ചു.  ഡിജിറ്റൽ വിദ്യാഭ്യസ പദ്ധതിയ്ക്കായുള്ള വെർജ് ടാബ് ഡോ. ജിനോയിൽ നിന്നും ഏറ്റുവാങ്ങി മോൻസ് ജോസഫ് എം.എൽ എ സ്ക്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബോബി പോളിനു സമർപ്പിച്ചു.