ഭിന്ന ശേഷി സൗഹൃദ സമൂഹം - സാമൂഹിക അവബോധ പരിപാടി സംഘടിപ്പിച്ചു

New Update
1000977329

വേങ്ങശ്ശേരി : എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'ഭിന്നശേഷി സൗഹൃദ സമൂഹം' എന്ന വിഷയത്തെ കുറിച്ച് നടന്ന ക്ലാസ് പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. 21 തരം ഭിന്നശേഷി വിഭാഗങ്ങൾ, അവരുടെ സാമൂഹിക ഉൾചേർക്കൽ, ഭിന്നശേഷിക്കാരോടുള്ള മനോഭാവം എന്നിവയെക്കുറിച്ച് ചർച്ച നടത്തി.

Advertisment

ടീൻസ് ക്ലബ്ബ് കൺവീനർ എസ്.അഖില അദ്ധ്യക്ഷത വഹിച്ചു.  അഭിൻ കൃഷ്ണ സ്വാഗതം പറഞ്ഞു. ഒറ്റപ്പാലം ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി ഷഫീർ ക്ലാസിന് നേതൃത്വം നൽകി. ടി.എസ് സഞ്ജീവ് നന്ദി പ്രകാശിപ്പിച്ചു.

Advertisment