മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

New Update
2e5062e4-3304-42e6-a9a7-484bc61d8ddb

കോട്ടയം: പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു.

Advertisment

mvd ganeesh hg

മുൻകാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തിൽ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോൾ നൽകുന്നത്. 

അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉൾപ്പടെയുള്ളവ ഇൻസ്‌പെക്ടർമാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട് പോലിസ് ട്രെയിനിങ് കോളേജ് ഹാളിൽ നടന്ന മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ പാസ്സിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പോലീസ്, ഫയർഫോഴ്‌സ് എന്നിവരെപ്പോലെ മോട്ടോർ വാഹന വകുപ്പും ഒരു യൂണിഫോമ്ഡ് ഫോഴ്സ് ആണ്, യൂണിഫോം ധരിക്കുന്നത് രാജ്യത്തിന്റെ സംരക്ഷകരിൽ ഒരാളായി മാറുന്നതിന് തുല്യമാണ്.

a2596b4e-32ed-4ad0-92fb-868524aae7ce

മനസ്സുകൊണ്ടും ശരീരംകൊണ്ടും കരുത്തുള്ളവരായിരിക്കണം ഓരോ ഉദ്യോഗസ്ഥരും. പുതിയ ഉദ്യോഗസ്ഥർക്ക് 30 ദിവസത്തെ കമ്പ്യൂട്ടർ പരിശീലനവും കെഎസ്ആർടിസിയുടെ വർക്ക്ഷോപ്പുകളിൽ 10 മുതൽ 20 ദിവസം വരെ നീളുന്ന പ്രായോഗിക പരിശീലനവും നൽകുമെന്ന് മന്ത്രി പറഞ്ഞു. 

Advertisment