ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

വിലവിവര പട്ടിക ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം.തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ പരാതി നല്‍കുന്നതിനായി ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പരും വില വിവരപ്പട്ടികയില്‍ ചേര്‍ക്കണം.

New Update
SABARIALA HOTTEL FOOD

പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത്  ജില്ലയിലെ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ വില്‍ക്കുന്ന ആഹാര സാധനങ്ങള്‍ക്ക് വില നിര്‍ണ്ണയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉത്തരവിട്ടിട്ടുണ്ട്. 

Advertisment

വിലവിവര പട്ടിക ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം.തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ പരാതി നല്‍കുന്നതിനായി ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പരും വില വിവരപ്പട്ടികയില്‍ ചേര്‍ക്കണം. 

നിശ്ചിത വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പുകളുടെ സംയുക്ത സക്വാഡുകള്‍ പ്രവര്‍ത്തിക്കും.

Advertisment