/sathyam/media/media_files/2025/12/06/pic-1-2025-12-06-14-45-07.jpeg)
കൊച്ചി: അടുത്തയാഴ്ച ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ വിവിധ വേദികള്‍ ജില്ലാകളക്ടര്‍ പ്രിയങ്ക ജി സന്ദര്‍ശിച്ചു. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വേദികള്‍ സന്ദര്‍ശിച്ച കളക്ടര്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അധികൃതരുമായി ആശയവിനിമയം നടത്തി.
ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളകളിലൊന്നായ കൊച്ചി മുസിരിസ് ബിനാലയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ജില്ലയ്ക്ക് അഭിമാനകരമാണെന്ന് കളക്ടര്‍ പറഞ്ഞു. മേളയുടെ സുഗമമായ നടത്തിപ്പിന് ജില്ലാഭരണ കൂടത്തിന്റെ എല്ലാ സഹായസഹകരണങ്ങളും കളക്ടര്‍ വാഗ്ദാനം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/12/06/pic-2-1-2025-12-06-14-45-32.jpeg)
സംസ്ഥാന സാമൂഹിക സന്നദ്ധസേനാ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പശ്ചിമകൊച്ചിയിലെ 20 ഓളം ബിനാലെ വേദികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എറണാകുളം ജില്ലയില്‍ നിന്നുള്ള മൂന്ന് കോളേജുകളില്‍ നിന്നുള്ള 140 വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കെടുത്തത്. സെ. തേരേസാസ് കോളേജ്, സേക്രഡ് ഹാര്‍ട്ട് കോളേജ് തേവര, കൊച്ചിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്. ശുചീരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാര്‍ഥികളുമായും ജില്ലാകളക്ടര്‍ ആശയവിനിമയം നടത്തി.
കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ബിനാലെ ട്രസ്റ്റി അംഗം ബോണി തോമസ് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. 2020 ലാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേനാ ഡയറക്ടറേറ്റിന് രൂപം നല്‍കിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തരാവശ്യങ്ങള്‍ക്ക് സേവനം നല്‍കാനുള്ള പരിശീലനം യുവജനതയ്ക്ക് നല്‍കുകയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്ന് സംസ്ഥാന പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആര്യ അനില്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/06/pic-3-2025-12-06-14-46-30.jpeg)
ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം ഒരു ആർട്ട് സ്പെയ്സ് രൂപപ്പെട്ട് വരുന്നതെങ്ങനെയെന്ന് നേരിട്ട് കാണാൻ പറ്റിയെന്ന് ബിനാലെ വേദിയായ പെപ്പർ ഹൗസിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത തേവര സേക്രഡ് ഹാർട്ട് കോളേജിലെ രണ്ടാം വർഷം ബോട്ടണി വിദ്യാർഥിനിയായ എൽസ മറിയം എബ്രഹാം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം ജില്ലാകളക്ടറുമായി സംസാരിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത് മികച്ച അനുഭവമായെന്ന് സെ. തെരേസാസ് കോളേജിലെ ഗ്രീൻ പ്രോട്ടോക്കോൾ മേധാവിയും കമ്പ്യൂട്ടർ സയൻസ് അധ്യാപികയുമായ ജനീന ഷാജു പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/06/pic4-2025-12-06-14-46-55.jpeg)
ഗോവയിലെ എച് എച് ആര്‍ട്ട് സ്പേസുമായി ചേര്‍ന്ന് പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്രയാണ് കൊച്ചി ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ഡിസംബര്‍ 12 ന് ആരംഭിച്ച് 110 ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം മാര്‍ച്ച് 31 ന് ബിനാലെ അവസാനിക്കും. ഫോര്‍ ദി ടൈം ബീയിംഗ് എന്ന പ്രമേയത്തില്‍ നടക്കുന്ന ആറാം ലക്കത്തില്‍ 22 ബിനാലെ വേദികളും 7 കൊളാറ്ററല്‍ വേദികളുമാണ് ഉള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us