ജില്ലാ തല ഏകദിന ബോധവൽക്കരണ സെമിനാർ നടത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
kanayamanammhjgpui

കൊച്ചി: അതിക്രമങ്ങൾ തടയുക, പൗരാവകാശങ്ങൾ സംരക്ഷിക്കുക എന്നീ ഉദ്ദേശത്തോടെ ജനങ്ങളെ ജാഗരൂകരാക്കുവാൻ കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർ മന്ത്രാലയത്തിൻ്റെ നിർദ്ദേശാനുസരണം കൊച്ചി സിറ്റി പോലീസിന്റെ അഭിമുഖത്തിൽ ജില്ലാ തലത്തിൽ ഏകദിന ബോധവത്ക്കരണ സെമിനാർ നടത്തി.

Advertisment

എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന സെമിനാർ റിട്ട. ജില്ലാ ജഡ്ജി എൻ.ലീലാമണി  ഉദ്ഘാടനം ചെയ്തു. ഫാക്കൽറ്റി അംഗങ്ങളായ അഡ്വ. ചാർളി പോൾ, ജിയാസ് ജമാൽ, സുരാജ് അലിശ്ശേരി എന്നിവർ ക്ലാസുകൾ നയിച്ചു. 

ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ,എംഎൽഎസ് പി, അഡോളസെൻ്റ് ഹെൽത്ത് എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് സെമിനാറിൽ പങ്കെടുത്തത്.

Advertisment