ജില്ലാതല വായനമാസാചരണം സമാപിച്ചു; സമ്മാനങ്ങൾ വിതരണം ചെയ്തു

New Update
KTM VAYANA MASDACHARANAM

കോട്ടയം: വിവര- പൊതുജന സമ്പർക്ക വകുപ്പിന്റെയും ജില്ലാഭരണകേന്ദ്രത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടത്തിയ വായന മാസാചരണം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും പുസ്തകപരേഡ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും മറിയപ്പള്ളി അക്ഷരം മ്യൂസിയത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവ്വഹിച്ചു.

Advertisment


വായന ഡിജിറ്റൽ രൂപത്തിലേക്ക് മാറിയതോടെ അറിവുതേടി അലയേണ്ട കാര്യമില്ല ഇപ്പോൾ. ഡിജിറ്റൽ യുഗത്തിലെ വായന മോശമായി ചിത്രീകരിക്കരുത്. അതിഷ്ടപ്പെടുന്നവർ അങ്ങനെ തന്നെ വായിക്കട്ടെ. വായനയ്ക്ക് അവസാനം വന്നിട്ടില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഐ.പി.ആർ.ഡി. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ ആധ്യക്ഷ്യം വഹിച്ചു.

എസ്.പി.സി.എസ്. ഭരണസമിതിയംഗം ഡോ. എം.ജി. ബാബുജി മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, അക്ഷരം മ്യൂസിയം സ്പെഷൽ ഓഫീസർ എസ്. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

വായനമാസാചരണത്തിന്റെ ഭാഗമായി സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി നടത്തിയ പുസ്തക പരേഡ് പുസ്തകാസ്വാദന മത്സരത്തിലെ വിജയികളായ ലിയ സച്ചിൻ(സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പ്ലാശനാൽ), സാറാ മരിയ ജോബി(സെന്റ് ആന്റണീസ് എച്ച്.എസ്. കടപ്ലാമറ്റം), എമ്മ അന്ന ചെറിയാൻ (സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ, ആനക്കല്ല്, കാഞ്ഞിരപ്പള്ളി),


ശിൽപ അന്ന സാം (സി.എം.എസ്. കോളജ് ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം), നെവിൻ പ്രമോദ് ( സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ, മാന്നാനം), നിബിൻ ഷെറഫ് (എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം), ദേവിക ആർ. ചന്ദ്രൻ (സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ്, എം.ജി. സർവകലാശാല, കോട്ടയം), അനുപ്രിയ ജോജോ (ദേവമാതാ കോളജ്, കുറവിലങ്ങാട്), എച്ച്. ഹരിത (കെ.ജി. കോളജ്, പാമ്പാടി) എന്നിവർ ജില്ലാ കളക്ടർ ജോൺ വി. സാമുവലിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Advertisment