Advertisment

ബി.ജെ.പി കോട്ടയം ഈസ്റ്റ് - വെസ്റ്റ് സംഘടനാ ജില്ലാ അധ്യക്ഷന്മാർ ചുമതലയേറ്റു, പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഏറ്റുമാനൂർ രാധാകൃഷ്ണനും പി.സി ജോർജും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
bjp ktm

കോട്ടയം : ബി.ജെ.പി കോട്ടയം ഈസ്റ്റ് - വെസ്റ്റ് സംഘടനാ ജില്ലാ അധ്യക്ഷന്മാർ ചുമതലയേറ്റു. വെസ്റ്റ് ജില്ലാ അധ്യക്ഷനായി വീണ്ടും ലിജിൻ ലാലിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ജില്ലാ വരണാധികാരി ഡോ. രേണു സുരേഷ് കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷനായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു.

Advertisment

ഇത് രണ്ടാം തവണയാണ് ലിജിൻ ലാൽ ജില്ലാ അധ്യക്ഷൻ ആകുന്നത്. പ്രഖ്യാപന സമ്മേളനം ബിജെപി മുതിർന്ന നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.


 മുതിർന്ന നേതാക്കളായ ജി. രാമൻ നായർ., നോമ്പിൾ മാത്യു, എം.ബി രാജഗോപാൽ, എൻ.പി കൃഷ്ണകുമാർ, കെ. ഗുപ്തൻ തോമസ് ജോൺ , എസ്. രതീഷ്, ജയശ്രീ പ്രസന്നൻ,സുമിത് ജോർജ്, അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, ലാൽ കൃഷ്ണ, ശ്രീജിത്ത്‌ കൃഷ്ണൻ, ലിജി വിജയകുമാർ. സിന്ധു കോതശേരി, നിയുക്ത ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, മറ്റ് ജില്ലാ മണ്ഡലം നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.


ഉച്ചകഴിഞ്ഞ് നടന്ന യോഗത്തിൽ ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റായി റോയി ചക്കോയെ ജില്ലാ വരണാധികാരി ഡോ രേണു സുരേഷ് പ്രഖ്യാപിച്ചു. പ്രഖ്യാപന സമ്മേളനം മുൻ എം.എൽ.എ പി.സി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. 

കോട്ടയം ജില്ലയുടെ പ്രത്യേക സാഹചര്യത്തില്‍ ഇരു മണ്ഡലങ്ങളില്‍ ഒന്നില്‍ ക്രിസ്ത്യന്‍ പ്രസിഡന്റ് വേണമെന്ന നേതൃത്വത്തിൻ്റെ ആഗ്രഹമാണ് റോയി ചാക്കോയുടെ അധ്യക്ഷപദത്തിൽ നിർണായകമായത്. ക്രൈസ്തവ വിഭാഗവുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നും നേതൃത്വം കരുതുന്നു.

Advertisment