ജില്ലാ സബ്ബ് - ജൂണിയർ - ജൂണിയർ നീന്തൽ ചാമ്പ്യൻ ഷിപ്പ് 28 ന് വണ്ടമറ്റത്ത്

New Update
swimming practice

ഇടുക്കി : 24 മത് ഇടുക്കി ജില്ലാ  സബ്ബ് ജൂനിയർ ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പ്  ജൂൺ  28 ന് രാവിലെ 9 മുതൽ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നടക്കും മൂന്നു ഗ്രൂപ്പുകളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക 2008, 2009, 2010 വർഷങ്ങളിൽ ജനിച്ച കുട്ടികൾ ഗ്രൂപ്പ് - 1 ലും 2011, 2012 വർഷങ്ങളിൽ ജനിച്ച കുട്ടികൾ ഗ്രൂപ്പ് -2 ലും, 2013, 2014 വർഷങ്ങളിൽ ജനിച്ചിട്ടുള്ള കുട്ടികൾ ഗ്രൂപ്പ് 3 ലും ആയിരിക്കും മത്സരിക്കുക.

Advertisment

പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ ഈ മാസം 27ന് വൈകുന്നേരം 5 മണിക്കകം   സെക്രട്ടറി ' ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ, വണ്ടമറ്റം പി.ഒ. എന്ന മേൽവിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതും 28 നു രാവിലെ 9 മണിക്കു മുൻപായി മത്സരത്തിൽ പങ്കെടുക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡിൻ്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ  എന്നിവ സഹിതം വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ
എത്തിച്ചേരേണ്ടതുമാണ്.

ഈ മത്സരത്തിൽ നിന്നും നിർദ്ദിഷ്ട യോഗ്യത നേടുന്ന കുട്ടികളെ ജില്ലാ ടീമിലേക്ക് തെരഞ്ഞെടു ക്കുന്നതും ജൂലൈ 4, 5, 6 തീയതികളിൽ തിരുവനന്തപുരത്തുവച്ചു നടക്കുന്ന സംസ്ഥാന സബ്ബ് ജൂണിയർ ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്  85474 24141. 9447223674 എന്ന നമ്പരിൽ ബന്ധപ്പെടുക.

Advertisment