വ്യാപാരം വർഗ്ഗീയവൽക്കരിക്കരുത് - ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ

author-image
കെ. നാസര്‍
New Update
NAZAR PANNAKKAL

ആലപ്പുഴ: ദീപാവലിക്ക് സ്വർണ്ണമെടുക്കാൻ ഒരു കടയിൽ പോകരുത് എന്ന് പറഞ്ഞ് വിദ്വേഷപ്രചരണവും ബഹിഷ്ക്കരണ ആഹ്വാനവുമായി മതവിദ്വേഷം സൃഷ്ടിക്കാൻ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ശ്രമിക്കുകയാണന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ പറഞ്ഞു. ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment

നേരത്തേയും ഇത്തരം ആരോപണങ്ങളുടെ പശ്ചാതലത്തിൽ ജുവലറിക്കെതിരെയുള്ള ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് പോലും മാനിക്കാതെയാണ് ഉന്നതനായ റിട്ട.പോലീസ് ഓഫീസറുടെ വിലക്ക്.  

മതേതര കേരളത്തിൽ വ്യാപാരത്തിൽ ജാതിവിവേചനം ഇല്ലാത്തിടത്ത് ജാതിയുടെ പേരിൽ ഉപഭോക്താക്കൾക്കിടെ വേർതിരിവ് സൃഷ്ടിക്കാൻ ആവില്ലന്ന് അദ്ദേഹം പറഞ്ഞു. സംഭവം നിസ്സാരമായി കാണുന്നില്ല, നിയമ നടപടികളുമായി മുന്നോട്ട് പോകും.

Advertisment