/sathyam/media/media_files/2025/10/03/thomas-c-kuttisseri-2025-10-03-18-42-04.jpg)
മാവേലിക്കര: ഒരു പന്തിയിൽ ഒരിലയിൽ മാത്രം വിളമ്പിയിട്ട് പന്തിയിലിരിക്കുന്ന മറ്റുളവർ അതിൽ പ്രതിഷേധിക്കുമ്പോൾ വെല്ലുവിളിച്ചു വിരട്ടുവാണോ എന്നു ചോദിച്ചാൽ അതിൽ ഭയപ്പെട്ടു പോകുന്നവരല്ല ക്രൈസ്തവ സമൂഹമെന്ന് ഏയ്ഡഡ് സ്ക്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ കോടതി ഉത്തരവ് ഒരു കൂട്ടർക്കു മാത്രമായി അനുകൂല തീരുമാനമെടുത്തതിൽ പ്രതികരിച്ചു കൊണ്ട് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് സി കുറ്റിശ്ശേരിൽ പ്രസ്താവിച്ചു.
മതിയായ നിയമനം നടത്തുവാൻ യോഗ്യരായവരെ ലഭ്യമല്ലാതെ വരുമ്പോൾ കാലാകാലങ്ങളായി വരുന്ന മറ്റ് ഒഴിവുകൾ നികത്തിയത് ക്രമവൽക്കാതിരിക്കുന്നതിൽ ഒരു ന്യായീകരണവും ഇല്ല.
ഇതിനെ ചോദ്യം ചെയ്യുമ്പോൾ കൊണ്ടുപോയി കേസു കൊട്, വിരട്ടണ്ട, വെല്ലുവിളിക്കണ്ട, വിമോചന സമരമൊന്നും നടത്തിക്കളയാമെന്നു കരുതണ്ട എന്നൊക്കെ പറഞ്ഞ്സ്വന്തം ഉത്തരവാധിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിലപാട് ന്യായീകരിക്കുവാൻ കഴിയില്ലന്നും കുറ്റിശ്ശേരി പറഞ്ഞു.
കൈയ്യിൽ കാശില്ലങ്കിൽ അത് പറയുകയാണ് വേണ്ടത്. ഈ സർക്കാരിൻ്റെ കൈയ്യിൽ നിയമനങ്ങൾ ക്രമവൽകരിക്കാൻ ഖജനാവിൽ കാശില്ല.ധൂർത്തും കെടുകാര്യസ്ഥതയുമായി ഈ സർക്കാർ ഖജനാവ് കാലിയാക്കിയിരിക്കുകയാണ്.
കാലിയായ ഖജനാവിൽ നിന്ന് നിയമനം നടത്തിയാൽ ശമ്പളം നൽകുവാൻ കഴിയാത്ത സ്ഥിതി മറച്ചുപിടിക്കുവാൻ ഒരു പന്തിയിൽ ഒരിലയിൽ മാത്രം വിളമ്പുന്ന ഏർപ്പാട് ചോദ്യം ചെയ്യുന്നവരെ വിരട്ടി സ്വന്തം കഴിവുകേടു മറക്കുവാനുള്ള ശ്രമമാണ് മന്ത്രി വി ശിവൻകുട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.