/sathyam/media/media_files/2025/07/30/3fdab23f-6bd0-41cc-94e7-eb945e1fc601-2025-07-30-21-56-45.jpg)
തൊടുപുഴ : ചത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയിൽ കേരള ബി ജെ പിക്ക് ഇരട്ടത്താപ്പ് നയമാണെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു.
ഹിന്ദുത്വ ഭീകര സംഘടനയായി പ്രവർത്തിക്കുന്ന ബജ്‌രംഗ് ദളിനെ നിരോധിക്കുന്ന കാര്യത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണം. രാജ്യത്തിൻ്റെ മതേതരത്വം തകർക്കുന്ന നിലപാടാണ് ബജ് രംഗ്ദളും അവരെ പിന്തുണക്കുന്നവരും സ്വീകരിച്ചിരിക്കുന്നതെന്നും എം. മോനിച്ചൻ കുറ്റപ്പെടുത്തി.
കേരള യൂത്ത് ഫ്രണ്ട് നേതൃത്വത്തിൽ കന്യാസ്ത്രീ മാരുടെ ജയിൽ മോചനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴയിൽ നടത്തിയ വാമൂടിക്കെട്ടി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കേരള യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡൻ്റ് ക്ലമൻ്റ് ഇമ്മാനുവൽ അദ്ധക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോബി പൊന്നാട്ട്, ബേബിച്ചൻ കൊച്ചു കരൂർ, ടോമിച്ചൻ മുണ്ടുപാലം, ബ്ലസി ഉറുമ്പാട്ട്, ഷാജി അറയ്ക്കൽ,പി.കെ. സലിം, ജസ്റ്റിൻ ചെമ്പകത്തിനാൽ, റിജോമോൻ തോമസ്, സന്തു ടോമി കാടൻങ്കാവിൽ, ജോർജ്ജ് ജെയിംസ്, അഡ്വ. ജെറിൻ കാരിശ്ശേരി, ജെൻസ് നിരപ്പേൽ, ബോബു ആൻ്റണി,ഷാജി മുതുകുളം, പി.കെ.റഹിം, റോബിൻ മുളങ്കൊമ്പിൽ, ആൽബിൻ ജേക്കബ്ബ്, ജിബിൻ ജോർജ്ജ്, സജീവൻ മണിമല എന്നിവർ പ്രസംഗിച്ചു.